2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ദിവാസ്വപ്‌നക്കാര്‍ക്ക്‌ മൂളി മൂളി നടന്നു (ചെമ്മീനിലെ പരീക്കുട്ടിയും കറുത്തുമ്മയും കടലമ്മയെകണ്ട്‌ പ്രണയിച്ച്‌ പാടിയ രീതിയില്‍)പാടാന്‍

ദൂരത്ത്‌





പ്രണയമേ
നിന്റെ മിഴിവിളക്കുകള്‍
ഉമ്മവച്ചു കെടുത്തുന്നു ഞാന്‍
കരിന്തരി മണമുള്ള നിന്റെ നിശ്വാസത്തെ

ഒരു പരിമള കാറ്റിനാല്‍ മായ്‌ക്കുന്നു ഞാന്‍


പ്രിയമെന്നൊരാ പാട്ടിന്റെ വരികളെ
ഇനിയൊരിക്കലും മൂളാതെ മൂളാതെ
ഒരു ഗിത്താറിന്‍ ഞരമ്പുകളില്‍ നിന്ന്‌
നിദ്രയിലേക്കൊഴുക്കിക്കളയട്ടെ
ഇമകള്‍ ചില്ലികളാകുന്നു
നിന്‍ മഴ

ഒടുവില്‍ ഇറ്റിറ്റി തോരുന്നു....


ദൂരത്ത്‌,
ഒരു കടല്‍ത്തീര സന്ധ്യയില്‍
കുട്ടികള്‍
പണിതുയര്‍ത്തുന്ന പൂഴിമണ്‍വീടിന്റെ
ജനലിനരികില്‍ ഞാന്‍
നിന്റെ ഹൃദയത്തെ
അതിരഹസ്യമായി
സൂക്ഷിച്ചു വയ്‌ക്കുന്നു

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

16 വര്‍ഷത്തെ എച്ചില്‍ നക്കി ജീവിതത്തിനു ശേഷം നക്കി യതു ഓക്കാനിച്ച്‌ നക്കാന്‍ തന്നവരോട്‌്‌ മഞ്ഞളാംകുഴി അലി അവസാനം പറഞ്ഞത്‌

എച്ചില്‍ നക്കി എനിക്ക മതിയായി




'എനിക്ക്‌ മതിയായി. ഇനിയും നേതാക്കളുടെ ആട്ടും തുപ്പും സഹിച്ച്‌ വിനീത വിധേയനായി കുനിഞ്ഞു നില്‍ക്കാന്‍ കഴിയില്ല. രാഷ്ട്രീയ യജമാനന്‍മാരുടെ മുമ്പില്‍ മുട്ടുമടക്കാന്‍ ഞാന്‍ ഒരുക്കമല്ല. മണ്ഡലത്തിലെ ഒരു ജനപ്രതിനിധി എന്ന നിലയില്‍ കുറച്ചു ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ടെങ്കിലും ആട്ടും തുപ്പും സഹിച്ച്‌ തുടര്‍ന്ന്‌ പോകാന്‍ കഴിയില്ല.

പാര്‍ട്ടിയുടെ ഉന്നതരായ ചില നേതാക്കള്‍ എനിക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്‌. പശ്ചാതലത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. മങ്കട മണ്ഡലത്തിലെ ജനങ്ങളോട്‌ പൊതുവായും ഇടതുപക്ഷ പ്രവര്‍ത്തകരോട്‌ പ്രത്യേകിച്ചും എനിക്ക്‌ വലിയ കടപ്പാടുണ്ട്‌. പാവങ്ങളോടുള്ള പ്രതിബദ്ധത, ആദ്യകാല നേതാക്കളുടെ വിശുദ്ധി, ത്യാഗമനോഭാവം ഇവയൊക്കെയാണ്‌ എന്നെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ പ്രേരിപ്പിച്ചത്‌. ചരിത്രത്തില്‍ ആദ്യമായി മഞ്ചേരി പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ നിന്ന്‌ ഒരു സി.പി.എമ്മിന്റെ എം.പിയെ വിജയിപ്പിക്കുന്നതിലും അസംബ്ലി തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന്‌ അഞ്ച്‌ എല്‍.ഡി.എഫ്‌ എം.എല്‍.എമാരെ വിജയിപ്പിക്കുന്നതിലും ഒരു ചെറിയ പങ്ക്‌ പാര്‍ട്ടിക്കൊപ്പം ഞാനും വഹിച്ചിട്ടുണ്ട്‌. എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വമ്പിച്ച ഭൂരിപക്ഷം ലഭിച്ചപ്പോള്‍ സി.പി.എമ്മിനകത്തെ വിഭാഗീയത എല്ലാ മറയും നീക്കി പുറത്തുവന്നു. വി.എസുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നെ ഒരു വി.എസ്‌ പക്ഷക്കാരല്‍ എന്ന്‌ മുദ്രകുത്താന്‍ കാരണമായി.
തുടര്‍ന്നിങ്ങോട്ട്‌ എനിക്കെതിരെ അപ്രഖ്യാപിതമായ ഒരു വിലക്ക്‌ സി.പി.എം നേതൃത്വം പ്രഖ്യാപിച്ചു. ഞാന്‍വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്ന്‌ പാര്‍ട്ടി സമ്മേളനത്തില്‍ നേതാക്കള്‍ പ്രസംഗിച്ചു.
സി.പി.എമ്മിനകത്തെ വിഭാഗീയതയില്‍ ഒരു പങ്കുമില്ലാതിരുന്ന എന്നെ വിഭാഗീയതയുടെ ഒരു ബലിയാടാക്കുകയാണ്‌ ഉണ്ടായത്‌. .ഡി.ബി വായ്‌പ, സ്വാശ്രയ വിദ്യഭ്യാസ നയം, ലോട്ടറി, മൂന്നാര്‍, ആദിവാസി-പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം അധികാരത്തിലെത്തിയപ്പോള്‍ എല്‍.ഡി.എഫില്‍ ചുവടുമാറ്റമുണ്ടായി.
വികസനത്തിന്റെ നിരവധി സാധ്യതകള്‍ എല്‍.ഡി.എഫ്‌ കളഞ്ഞു കുളിച്ചു.
ഞാന്‍ കച്ചവട കണ്ണുമായി രാഷ്ട്രീയത്തില്‍ വന്നതെന്നാണ്‌ ഒരു ആരോപണം. രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ഞാന്‍ സംസ്ഥാനത്ത്‌ അറിയപ്പെടുന്ന ഒരു സിനിമ നിര്‍മ്മാതാവായിരുന്നു. എന്റെ തൊഴില്‍ കച്ചവടം ആണെന്നും രാഷ്ട്രീയ കച്ചവടം നടത്താനല്ല ഞാന്‍ ഇതില്‍ വന്നതെന്നും എന്നെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിച്ച നേതാക്കന്‍മാര്‍ക്ക്‌ എന്റെ തൊഴിലിനെ കുറിച്ച്‌ പറയാന്‍ യോഗ്യതയില്ല. ഞാന്‍ സി.പി.എമ്മിന്റെ അടിമാന്താന്‍ ശ്രമിക്കുന്നു എന്നാണു മറ്റൊരു ആരോപണം. പാര്‍ട്ടിയെ നശിപ്പിക്കാന്‍ അതിനകത്തുള്ളവര്‍ക്ക്‌ മാത്രമേ കഴിയൂ. സി.പി.എമ്മിന്റെ അടി മാന്തുന്ന പ്രവര്‍ത്തി വിജയരാഘവനെ പോലെയുള്ളവര്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ നടത്തുന്നുണ്ട്‌. എനിക്കെതിരെ നേതാക്കള്‍ നടത്തുന്ന തരംതാണ പ്രസംഗങ്ങളും ശരീരഭാഷയും നിങ്ങളൊക്കെ കണ്ടതാണല്ലോ. എച്ചില്‍ നക്കുന്ന ജീവി ഏതെന്നു എല്ലാവര്‍ക്കുമറിയാം.എടയൂരിലെ ഒരു യോഗത്തില്‍ അലിയുടെ തന്ത വന്നാലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്‌ ഒരു നേതാവ്‌ പ്രസംഗിച്ചത്‌. ഇത്രയുംധാര്‍ഷ്‌ഠ്യം ആര്‍ക്കും പാടില്ല. പ്രത്യേകിച്ച്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്‌.
എനിക്ക്‌ മതിയായി. പാര്‍ട്ടിയുടെ സഹായം കൊണ്ട്‌ നേടിയ എം.എല്‍. സ്ഥാനം, നോര്‍ക ഡയറക്ടര്‍ഷിപ്പ്‌, പ്രവാസി സംഘം ജനറല്‍ സെക്രട്ടറി, പ്രവാസി ബാങ്ക്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങള്‍ ഞാന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. സ്‌പീക്കര്‍ക്കുള്ള രാജിക്കത്ത്‌ എന്റെ വോട്ടര്‍മാരുമായി കൂടി ആലോചിച്ചു അടുത്തൊരു ദിവസം തന്നെ സമര്‍പ്പിക്കുന്നതാണ്‌'.

2010 സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഉപ്പയുടെയും ഉമ്മയുടെയും മരണം കണ്ണില്‍ കണ്ട പിഞ്ചുമക്കള്‍ ആ കഥ ഇങ്ങിനെ പറയും

ഇപ്പയും ഇമ്മയും പൊട്ടിച്ചു; മരിച്ചോന്നറിയില്ല


"ഇപ്പയും ഇമ്മയും പൊട്ടിച്ചു, കളകളാന്ന ഒച്ചയോടെ മരത്തിന്റെമേലേക്കു ചോര പൊന്തി. മരിച്ചോന്നറിയില്ല." കാളികാവ്‌ പോലിസ്‌സ്‌റ്റേഷനിലെ എസ്‌.ഐയെ കൊലപ്പെടുത്തിയ പ്രതി കൊല്ലപ്പെട്ടമുജീബിന്റെയും വെടിയേറ്റുമരിച്ച ഭാര്യ ഖമറുന്നീസ ബീവിയുടേയുംമൂത്തമകനായ ദില്‍ഷാദിന്റെ വാക്കുകളാണിത്‌. കാളികാവ്‌പോലിസ്‌ സ്‌റ്റേഷനില്‍നിന്നും ദില്‍ഷാദ്‌ ഇതുപറയുമ്പോള്‍അനുജത്തി നാലുവയസ്സുകാരി മുഹ്‌്‌സിന ഉപ്പയുടേയും ഉമ്മയുടേയുംദാരുണ മരണം കണ്ട ഞെട്ടലില്‍നിന്നും മോചിതയായിട്ടില്ല. ഇരുവരേയും മുജീബിന്റെ ജേഷ്ടന്‍ അബ്ദുറഹ്‌്‌മാന്റെ കൂടെയാണ്‌പോലിസ്‌ സ്‌റ്റേഷനിലേക്കു കൊണ്ടു വന്നത്‌.
ഉപ്പാന്റെയും ഉമ്മയുടേയും കൂടെയുള്ള ഇരുവരുടേയും അവസാനഅന്തിയുറക്കവും ഉമ്മയുടേയും ഉപ്പയുടേയും മരണവും ദില്‍ഷാദ്‌നിറകണ്ണുകളോടെ ഇങ്ങിനെ വിവരിക്കുന്നു: ഇന്നലെ (ഞായറാഴ്‌ച) പോലിസ്‌ വീട്ടിലേക്കുവന്നപ്പോള്‍ ഇപ്പയും ഇമ്മയുംഞങ്ങളും വീടിനകത്തുണ്ടായിരുന്നു. ഉപ്പ പുറത്തേക്കു വെടിവച്ച ശേഷം ഞങ്ങളേയുംകൊണ്ട പിന്നിലൂടെ മലയിലേക്കു കയറി. കുറെ നേരം ഞങ്ങള്‍ മലയിലൂടെ നടന്നു. നല്ല മഴയായിരുന്നു. പിന്നീട്‌ രാത്രിയായതോടെ ഞങ്ങള്‍ താഴെക്കിറങ്ങിചോലയുടെ അടുത്തുള്ള മരത്തിനു ചുവട്ടില്‍നിന്നു. ദാഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചോലവെള്ളം കോരിതന്നു. അന്തിക്കുകിടന്ന നേരത്ത്‌്‌ അടുത്ത വാഴതോട്ടത്തില്‍നിന്നും എന്തോ ഒച്ചകേട്ടു. അതു പന്നിയുടെ ഒച്ചയാണെന്നാണ്‌ ഉപ്പ പറഞ്ഞത്‌. പിന്നെ ഉമ്മയും ഞങ്ങളും കുറെ ദിക്‌റൊക്കെ ചൊല്ലി. ഉമ്മ ഞങ്ങളെ പറ്റിപ്പിടിച്ച്‌ കിടന്നു. പേടിക്കേണ്ടാന്നു പറഞ്ഞു. പിന്നെഎപ്പഴാണ്‌ ഉറങ്ങിയതെന്നറിയില്ല. ഉണര്‍ന്നപ്പോഴെ ഉപ്പയും ഉമ്മയും പറഞ്ഞു, ഇങ്ങളെ മൂത്താപ്പ നോക്കും. ഞാന്‍മൂത്താപ്പയോടു പറഞ്ഞിട്ടുണ്ട്‌. ഞങ്ങള്‍ മരിക്കുകയാണ്‌. നിങ്ങള്‍ മൂത്താപ്പന്റെ അടുത്തേക്കു പോയ്‌ക്കോളു എന്നു പറഞ്ഞ്‌ഞങ്ങളോട്‌ വീട്ടിലേക്കു പോകാന്‍ പറഞ്ഞു. വീട്ടിലേക്കു വന്നപ്പോള്‍ അവിടെ കുറെ ആളുകള്‍ കൂടി നില്‍ക്കുന്നതാണു കണ്ടത്‌. അപ്പോള്‍ ഞങ്ങള്‍ ഉപ്പാന്റെയും ഉമ്മയുടേയും അടുത്തേക്കു തന്നെ പോന്നു. അവരുടെ അടുത്തെത്തിയപ്പോഴേക്കുംവെടിപൊട്ടുന്നതാണു കണ്ടത്‌. ആദ്യം ഇമ്മ പൊട്ടിച്ചു. പിന്നെ ഇപ്പ പൊട്ടിച്ചു. ചോര മരത്തിനുമുകളിലേക്കു കളകള എന്നുപറഞ്ഞ്‌ പൊന്തുന്നതാണു കണ്ടത്‌. ഇപ്പയും ഉമ്മയും മരിച്ചോന്നറിയില്ല. പിന്നെ ഞാന്‍ ഇപ്പാന്റെ മൊബൈല്‍ എടുത്ത്‌മൂത്താപ്പാനെ വിളിച്ചു. പിന്നീട്‌ ആരോക്കെയോ ഞങ്ങളെ എടുത്തുകൊണ്ടുപോയി ചായയും റസ്‌ക്കും തന്നു'. ഇടറുന്നശബ്ദത്തോടെ ദില്‍ഷാദ്‌ ഇതുപറയുമ്പോള്‍ നിറകണ്ണുകളോടെ അനിയത്തി മുഹ്‌്‌സിന തൊട്ടുപിന്നിലുണ്ടായിരുന്നു. ഇവരോട്‌കൂടുതല്‍ ചോദിക്കാനോ സംസാരിപ്പിക്കാനോ പോലിസ്‌ സമ്മതിച്ചില്ല. ആരേയും കരളലിയിപ്പിക്കുന്നതായിരുന്നുദില്‍ഷാദിന്റെ സംസാരം.

2010 ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

അതിജീവനത്തിന്റെ പാട്ടുകള്‍


പഴയ പാട്ടുകാരി പൊരിവെയിലിന്‌ താഴെയുണ്ട്‌

വെയിലിലും ജയഭാരതിയുടെ ചുണ്ടില്‍ ഇശല്‍ മൂളല്‍ നിലക്കുന്നില്ല. നാട്ടിലെ കുളവും റോഡും തോടും നന്നാക്കാനിറങ്ങുമ്പോഴും സ്റ്റേജായ സ്റ്റേ
ജുകളിലെല്ലാം പാടിതിമിര്‍ത്തുനടന്ന ഒരു കാലം ജയഭാരതിക്ക്‌ മുന്നില്‍ നിറഞ്ഞാടുന്നു. .വി.മുഹമ്മദ്‌, കെ.എസ്‌. മുഹമ്മദ്‌ കുട്ടി, വി.എം.കുട്ടി, സീറോ ബാബു, കെ.ജി.സത്താര്‍, എരഞ്ഞോളി മൂസ, തലശ്ശേരി ഉമ്മര്‍ കുട്ടി, പീര്‍ മുഹമ്മദ്‌, എസ്‌..ജമീല്‍, നിലമ്പൂര്‍ ഷാജി, കെ.സി.ചെലവൂര്‍, കോഴിക്കോട്‌ സി..അബൂബക്കര്‍, കെ.വി.അബൂട്ടി തുടങ്ങിയ ഗായകരോടൊപ്പം സ്റ്റേജ്‌ പങ്കിട്ട ജയഭാരതി പട്ടിണി മാറ്റാന്‍ കൊണ്ടോട്ടി ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ജോലി ചെയ്യുകയാണ്‌. കയറികിടക്കാന്‍ പഴയകാല പാട്ടുകാരിക്ക്‌ ഇപ്പോള്‍ വീടില്ലെന്നുകൂടി ഓര്‍ക്കുക.
മാപ്പിളപ്പാട്ട്‌ കേള്‍ക്കുന്നവര്‍ക്കെല്ലാം ജയഭാരതിയെ അറിയാം. അഭിനബി മുത്തിന്റെ മണവാട്ടി....,അഹദത്തിലേ അലിഫ്‌ അലിഫ്‌ലാമകമിയം അലിഫാക്ഷരപൊരുള്‍ ബിസ്‌മില്ല, അരിമക്കലലൈകുത്ത്‌ ബ്‌നുദിനം ഖുര്‍ആനില്‍ അളകുറ്റലൈകുറി ബിസ്‌മില്ല...തരുണിമണി ബീവി ഖദീജ........., മമ്പുറംപൂ മഖാമിലെ മൗലാശരീഫെ വാസിലെ.......വെളുത്ത പിശാചീ മണ്ണില്‍....മക്കപുരി കഅ്‌ബപുരി ദിക്കണക്കള്ളാ...., തുടങ്ങിയ പാട്ടുകള്‍ ജയഭാരതിയില്‍ നിന്നാണ്‌ മലയാളി ഏറ്റവുമേറെ കേട്ടത്‌.
ആകാശവാണിയില്‍ ജയഭാരതിയുടെ ശബ്‌ദം ആവര്‍ത്തിച്ചുവന്ന ഒരു കാലമുണ്ടായിരുന്നു. പഴയകാലത്തെ കൊളംമ്പിയ റിക്കാര്‍ഡുകളില്‍ ജയഭാരതിയുടെ പാട്ടുകള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ജയഭാരതിയാണ്‌ തൊഴിലുറപ്പ്‌ പദ്ധതിയില്‍ നൂറു തൊഴില്‍ ദിനം പിന്നിട്ടത്‌. കൊണ്ടോട്ടി പഞ്ചായത്തിലെ നിരവധി തോടുകളും റോഡുകളും ജയഭാരതിയും സംഘവും വൃത്തിയാക്കികഴിഞ്ഞു.
മാപ്പിളപ്പാട്ട്‌ പാടാന്‍ മുസ്‌ലിം സ്‌ത്രീകള്‍ സ്റ്റേജിലെത്താതിരുന്ന കാലത്താണ്‌ ജയഭാരതി മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ച്‌ ശ്രദ്ധേയയായത്‌. അറബി വാക്കുകള്‍ ഇവരുടെ നാവിന്‌ ഏറെ വഴങ്ങി. ചരിത്രകാരന്‍ കെ.കെ.മുഹമ്മദ്‌ അബ്‌ദുല്‍ കരീമാണ്‌ അറബി വാക്കുകള്‍ ജയഭാരതിയെ പഠിപ്പിച്ചത്‌.
കൊണ്ടോട്ടി വടക്കേക്കുളം എം.കെ.തിയ്യുട്ടിയുടെ മകള്‍ക്ക്‌ പാട്ടിനോട്‌ ചെറുപ്പത്തിലേ പ്രിയമായിരുന്നു. കലയെ സ്‌നേഹിച്ച തിയ്യുട്ടി മകളെയും പാട്ടിന്‌ വിട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. സ്റ്റേജില്‍ നിറഞ്ഞുനിന്ന കാലത്ത്‌ കാസക്‌സ്‌ അവാര്‍ഡ്‌, ഉബൈദ്‌ അവാര്‍ഡ്‌, എം..എസ്‌ യുവജനവേദിയുടെ ഏറ്റവും നല്ല ഗായികക്കുള്ള അവാര്‍ഡ്‌, സംസ്ഥാന മാപ്പിള കലാസാഹിത്യ അക്കാദമി അവാര്‍ഡ്‌... പട്ടിക നീളുന്നു. ആകാശവാണിയില്‍ മുസ്‌ലിം ഭക്തിഗാനങ്ങളും ആകാശവാണിയിലെ തന്നെ യുവവാണി പരിപാടിയില്‍ സംഘഗാനവും കഥാപ്രസംഗവും അവതരിപ്പിച്ചു. ദൂരദര്‍ശനിലും ജയഭാരതി മിന്നിത്തിളങ്ങി. സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ അക്ഷരം കാസറ്റിലും ജയഭാരതിയുടെ പാട്ടുകളുണ്ട്‌. സാക്ഷരതാഗാനമാണ്‌ ജയഭാരതി പാടിയത്‌. .വി.മുഹമ്മദിന്റെ ഗാനമേള ട്രൂപ്പില്‍ സ്ഥിരം ഗായികയായിരുന്ന ജയഭാരതി മുംബൈ, മദ്രാസ്‌, ബാംഗ്ലൂര്‍ എന്നിവടങ്ങളിലും പരിപാടി അവതരിപ്പിച്ചിരുന്നു.
1989 മെയ്‌ മാസത്തില്‍ ഭര്‍ത്താവിന്‌ അപകടത്തില്‍ പരിക്കേറ്റതോടെ വീടു നോക്കേണ്ട ചുമതല കൂടി ജയഭാരതിയില്‍ വന്നുചേര്‍ന്നു. പാട്ടുപാടി ലഭിക്കുന്ന പണം ഭര്‍ത്താവിന്‌ മരുന്നുവാങ്ങാന്‍ പോലും തികയാറില്ല. ഏകമകനെ പഠിപ്പിക്കാനും മറ്റുമായി സ്റ്റേജില്‍ നിന്നിറങ്ങി കൂലിവേലക്ക്‌ പോകാനായി ജയഭാരതി തയ്യാറായി. പാട്ടിനെ അപ്പോഴും ജയ കൈവിട്ടില്ല. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെ പറ്റി അഞ്ചുപാട്ടുകള്‍ ജയ എഴുതി ട്യൂണ്‍ ചെയ്‌തു. ഇത്‌ പുറത്തിറക്കാന്‍ പഞ്ചായത്തിനോട്‌ സഹായം ചോദിച്ച്‌ കാത്തിരിക്കുകയാണ്‌. പാട്ടിനെ വിട്ടൊരു ജീവിതം ജയഭാരതിക്ക്‌ ഇപ്പോഴുമില്ല. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഓപ്പറേഷന്‌ വിധേയയായ ഇവര്‍ക്ക്‌ പാട്ടുപാടാനാകുമോയെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ സംശയമായിരുന്നു. എന്നാല്‍ ജയ വീണ്ടും പാടിക്കൊണ്ടിരുന്നു. കഴിഞ്ഞദിവസം ആശുപത്രി പരിശോധനകള്‍ക്ക്‌ ശേഷം ഡോക്‌ടറോട്‌ ചോദിച്ചത്‌ എനിക്കിനി പാടാന്‍ കഴിയില്ലേ എന്നായിരുന്നു.
ഒറ്റമുറി ക്വാര്‍ട്ടേഴ്‌സിലാണ്‌ പാട്ടുകാരി ഇപ്പോള്‍ താമസിക്കുന്നത്‌. ഇവര്‍ക്ക്‌ സ്വന്തമായി വീടുണ്ടാക്കി കൊടുക്കാനുള്ള ഒരുക്കത്തിലാണ്‌ കൊണ്ടോട്ടിയിലെ കലാസ്‌നേഹികള്‍. കെ.ടി.റഹ്‌മാന്‍ തങ്ങള്‍ ചെയര്‍മാനും പുതിയറക്കല്‍ സലീം കണ്‍വീനറുമായ കമ്മിറ്റി ജയഭാരതിക്ക്‌ ജന്മനാടിന്റെ പുരസ്‌കാരം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. കൊണ്ടോട്ടി ഗവണ്‍മെന്റ്‌ ആശുപത്രിക്ക്‌ സമീപമുള്ള സ്ഥലത്ത്‌ ഇവര്‍ക്ക്‌ വീടുണ്ടാക്കി നല്‍കാനാണ്‌ കമ്മിറ്റിയുടെ തീരുമാനം.
കണ്ണീരിന്‍ കടല്‍ നീന്തും മുസ്‌ലിം പെണ്‍കുട്ടി...എന്ന്‌ തുടങ്ങുന്ന ജയഭാരതി തന്നെ പാടിയ പാട്ടിലെ ദുരന്തനായികയായി ഇവരെ കാലത്തിന്‌ വിട്ടുകൊടുക്കാനാവില്ലെന്ന പ്രതിജ്ഞ കൂടി കമ്മിറ്റിക്കുണ്ട്‌.

2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

ആരും കാണാത്ത മലപ്പുറത്തിന്റെ കഥ ഇങ്ങിനെയാണ്‌ തുടങ്ങുന്നത്‌

മലപ്പുറത്തെ കനിവിന്‍ കാഴ്‌ച്ചകള്‍
മലപ്പുറം മങ്ങാട്ടുപുലത്തെ ശിവദാസന്റെ ജീവിത കഥ കേള്‍ക്കുക. ശിവദാസന്‍ കൂലിവേലക്ക്‌ പോയില്ലെങ്കില്‍ കുടുംബത്തിന്റെ അടുക്കളയില്‍ വേവാന്‍ അരിയുണ്ടാകില്ല. ശിവദാസന്റെ കഠിനാദ്ധ്വാനം അമ്മയെയും സഹോദരിയെയും പട്ടിണി അറിയിച്ചില്ല. എന്നാല്‍ ഏറെക്കാലം പട്ടിണിയറിയാതെ ജീവിക്കാന്‍ കുടുംബത്തിനായില്ല. കഠിനാദ്ധ്വാനിയായ ശിവദാസന്റെ വൃക്കകള്‍ പണിമുടക്കി. എല്ലാം നഷ്ടമായ ആ കുടുംബം നിന്ന്‌ തേങ്ങി. കടംവാങ്ങിയും മറ്റും ഡയാലിസിസ്‌ ചെയ്‌തുകൊണ്ടിരുന്നു. സമ്പാദ്യമെല്ലാം വിറ്റുപെറുക്കി തെരുവിലിറങ്ങേണ്ട ഗതികേടിലെത്തി. മകന്‌ ആരോഗ്യം തിരിച്ചുകിട്ടിയാല്‍ കുടുംബം പഴയപോലെയാകുമല്ലോ എന്ന ചിന്തയില്‍ ഏകമകന്‌ വൃക്ക നല്‍കാന്‍ അമ്മ തയ്യാറായി. പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി അമ്മയുടെ വൃക്ക പുറത്തെടുത്തെങ്കിലും ശിവദാസന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവെക്കാനായില്ല. അമ്മയുടെ വൃക്കയോട്‌ ശിവദാസന്റെ ശരീരം പൊരുത്തപ്പെട്ടില്ല. അമ്മയും മകനും വൃക്കയില്ലാത്തവരായി. ശിവദാസന്‌ ഡയാലിസിസ്‌ തുടര്‍ന്നുകൊണ്ടിരുന്നു. മകനെ ചികിത്സിക്കാനുള്ള പണത്തിനായി സുഖമില്ലാതായിട്ടും അമ്മ കൂലിവേലക്ക്‌ പോയി. കൂലിവേലയും നാട്ടുകാരുടെ സഹായവുമെല്ലാം ഉണ്ടായെങ്കിലും പണമില്ലാത്തതിനാല്‍ ഡയാലിസിസ്‌ പലപ്പോഴും മുടങ്ങി. ആറു മാസം മുമ്പ്‌ അമ്മ മരിച്ചു. അമ്മയുടെ മരണത്തിന്‌ മുന്നില്‍ ശിവദാസന്‍ പകച്ചുനിന്നു. ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി ഫൗണ്ടേഷനും മലപ്പുറം പെയിന്‍ ആന്റ്‌ പാലിയേറ്റീവ്‌ ക്ലിനിക്കുമാണ്‌ ശിവദാസന്‌ ഇപ്പോള്‍ തുണ. പാലിയേറ്റീവിന്റെ വാഹനത്തില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ്‌ മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിന്‌ പോകുന്ന ശിവന്‌ ജില്ലാ പഞ്ചായത്ത്‌ സാമ്പത്തിക സഹായവും നല്‍കുന്നു.കോട്ടക്കല്‍ പുത്തൂരില്‍ സ്വന്തമായുണ്ടായിരുന്ന വീടും പുരയിടവുമെല്ലാം വിറ്റാണ്‌ അലവി ഡയാലിസിസ്‌ നടത്തുന്നത്‌. ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ഡയാലിസിന്‌ വേണ്ടി ചെലവിട്ട അലവിക്ക്‌ സ്വന്തം വീടില്ല. ചട്ടിപ്പറമ്പ്‌ ചാഞ്ഞാലില്‍ വാടകക്വാര്‍ട്ടേഴ്‌സിലാണ്‌ കഴിയുന്നത്‌. ഡയാലിസിസിന്‌ ആവശ്യമായ തുക ജില്ലാ പഞ്ചായത്ത്‌ അലവിയുടെ കൈകളില്‍ എത്തിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കണക്കുപുസ്‌തകത്തില്‍ കോടികളുടെ കണക്ക്‌ കാണാം. റോഡുണ്ടാക്കിയും തോട്‌ നന്നാക്കിയുമൊക്കെ ചെലവിട്ട പണത്തിനൊപ്പം ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിച്ചതിന്റെ കണക്കുകള്‍. സംസ്ഥാന സര്‍ക്കാറില്‍ നിന്ന്‌ ലഭിച്ച സഹായത്തിനപ്പുറം ഈ നാട്ടില്‍ നിന്ന്‌ തന്നെ സ്വരൂപിച്ച കോടികളാണിത്‌. കരുണയുടെ കാഴ്‌ച്ചകള്‍ നിറഞ്ഞ ഒരു കണക്കുപുസ്‌തകമാണിത്‌. റോഡും തോടും പാലവുമെല്ലാം ഉണ്ടാക്കാന്‍ ഓടിനടക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മലപപ്പുറം ജില്ലാ പഞ്ചായത്ത്‌ പകര്‍ത്തിവെച്ച കരുണയുടെ പാഠങ്ങള്‍ കണ്ടുപഠിക്കണം. ``ഒരു ജീവന്‍ നല്‍കാനാവില്ല, ജീവന്‍ നിലനിര്‍ത്താന്‍ ചിലത്‌ ചെയ്യാനാകും''. മലപ്പുറം വഴി യാത്ര ചെയ്യുമ്പോള്‍ ഇത്തരം പോസ്റ്ററുകള്‍ എമ്പാടും കാണാം. ഏതെങ്കിലും സാംസ്‌കാരിക സംഘടനകളോ സന്നദ്ധ-മതസംഘങ്ങളോ ഒട്ടിച്ചുവെച്ച പോസ്റ്ററുകളല്ല ഇത്‌. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പണം മുടക്കി അച്ചടിച്ച പോസ്റ്ററുകള്‍ അവശതയനുഭവിക്കുന്നവര്‍ക്കുള്ള സഹായഹസ്‌തത്തിന്റെ നേര്‍ക്കാഴ്‌ച്ചയാകുന്നു. ജില്ലയിലെ ദുരിതമനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക്‌ സഹായമെത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ ജില്ലാ പഞ്ചായത്ത്‌ മുന്‍കയ്യെടുത്ത്‌ 2007 ജനുവരിയിലാണ്‌ കിഡ്‌നി പേഷ്യന്റ്‌സ്‌ വെല്‍ഫെയര്‍ സൊസൈറ്റി രൂപീകരിച്ചത്‌. വൃക്കരോഗം കാരണം കഷ്ടപ്പെടുന്ന ആയിരങ്ങളുടെ സങ്കടങ്ങളാണ്‌ സൊസൈറ്റി രൂപീകരിക്കാന്‍ ഇടയാക്കിയത്‌. മറ്റു ചികിത്സകളില്‍ നിന്ന്‌ വ്യത്യസ്‌തമായി വൃക്കരോഗ ചികിത്സക്ക്‌ ചെലവ്‌ ഏറെയാണ്‌. ഡയാലിസിസ്‌ ചെയ്യുകയോ വൃക്ക മാറ്റിവെക്കുകയോ മാത്രമാണ്‌ പ്രതിവിധി. വൃക്ക മാറ്റിവെച്ചാല്‍ തന്നെ പ്രതിമാസം അയ്യായിരത്തിലധികം രൂപ മരുന്നിന്‌ വേണ്ടി വരും. ഇത്തരക്കാരെ സഹായിക്കാനായിരുന്നു പദ്ധതി. 759 രോഗികള്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്‌തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ്‌ ക്ലിനിക്കുകളിലെ വളണ്ടിയര്‍മാര്‍ രോഗികളുടെ വീട്ടിലെത്തി അന്വേഷണ റിപ്പോര്‍ട്ടുണ്ടാക്കി സൊസൈറ്റിക്ക്‌ നല്‍കും. ഓരോ മാസവും അവസാനത്തെ ശനിയാഴ്‌ച്ച ചേരുന്ന ഭാരവാഹികളുടെ യോഗത്തില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കും. സഹായം എത്തിക്കുന്നതിനായി 432 രോഗികളെ തെരഞ്ഞെടുത്തു. ഒരു രോഗിക്ക്‌ ഒരു ഡയാലിസിസിന്‌ 250 രൂപ നിരക്കില്‍ പ്രതിമാസം രണ്ടായിരം രൂപ വരെ നല്‍കും. അടുത്തുള്ള പാലിയേറ്റീവ്‌ ക്ലിനിക്കുകള്‍ വഴിയാണ്‌ സഹായങ്ങള്‍ നല്‍കുന്നത്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു കോടിയിലേറെ രൂപ ഈ സഹായക്കൂട്ടായ്‌മ ചെലവിട്ടുകഴിഞ്ഞു. സഹായം ലഭിച്ചവരില്‍ 137 രോഗികള്‍ മരണപ്പെട്ടു. 35 പേരുടെ കിഡ്‌നി മാറ്റിവെച്ചു. കിഡ്‌നി മാറ്റിവെച്ചവര്‍ക്ക്‌ സൗജന്യനിരക്കില്‍ മരുന്ന്‌ നല്‍കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കിഡ്‌നി മാറ്റിവെച്ച 82 പേരുടെ സഹായഭ്യര്‍ത്ഥന സൊസൈറ്റിക്ക്‌ മുന്നിലുണ്ട്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ പ്രവര്‍ത്തകരെ വലച്ചുകഴിഞ്ഞു. പ്രതിവര്‍ഷം അറുപത്‌ ലക്ഷത്തിലേറെ രൂപയാണ്‌ സൊസൈറ്റിക്ക്‌ വേണ്ടി വരുന്നത്‌. ജില്ലാ പഞ്ചായത്ത്‌ 2006-07 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്ന്‌ ലക്ഷം രൂപയാണ്‌ സൊസൈറ്റിക്ക്‌ വിഭവസമാഹരണം എന്ന നിലയില്‍ ലഭിച്ച ആദ്യതുക. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും സൊസൈറ്റി തുക സ്വരൂപിച്ചു. 2008-ല്‍ 16 ലക്ഷവും 2009-ല്‍ 20.5 ലക്ഷം രൂപയും വിദ്യാര്‍ത്ഥികള്‍ നല്‍കി. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ പതിനായിരം രൂപ വരെ സൊസൈറ്റിക്ക്‌ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ 42 പഞ്ചായത്തുകള്‍ മാത്രമാണ്‌ സഹായം നല്‍കിയത്‌. ഒരു വര്‍ഷം ആയിരം രൂപ വരിസംഖ്യ നല്‍കാന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ചുരുക്കം ചിലരെ മാത്രമേ ലഭിച്ചുള്ളൂ. മലപ്പുറം മാതൃക ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൂസ്‌ ഡേവിഡ്‌ ഫൗണ്ടേഷനെ പോലും ആകര്‍ഷിച്ചു. സൊസൈറ്റിക്ക്‌ രണ്ട്‌ ഡയാലിസിന്‌ മെഷീനുകളാണ്‌ ഫൗണ്ടേഷന്‍ നല്‍കിയത്‌. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ്‌ സൗകര്യമില്ലാത്തതിനാല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ്‌ മെഡിക്കല്‍ കോളേജില്‍ കുറഞ്ഞനിരക്കില്‍ ഡയാലിസിസ്‌ ചെയ്യാന്‍ വേണ്ടി ഈ യന്ത്രങ്ങള്‍ സമര്‍പ്പിച്ചു. സാമ്പത്തിക പ്രയാസം ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള കരുണാമയമായ ഈ പദ്ധതിയെ പ്രയാസത്തിലാക്കിയിരിക്കുന്നു. രണ്ടു മാസത്തോളമായി രോഗികള്‍ക്കുള്ള സഹായവിതരണം മുടങ്ങി. തുക സ്വരൂപിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്‌ അധികൃതര്‍. ഈ മാസം 16ന്‌ ക്രിസ്‌ത്യന്‍ പള്ളികളില്‍ വിഭവസമാഹരണം നടത്തി. 21ന്‌ മുസ്‌ലിം പള്ളികളില്‍ നിന്ന്‌ തുക സ്വരൂപിക്കും. കരുണതേടുന്നവരുടെ കരങ്ങളിലേക്ക്‌ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹായങ്ങള്‍ മുമ്പും ഇറങ്ങിവന്നിട്ടുണ്ട്‌. പക്ഷാഘാതം, നട്ടെല്ലിന്‌ ക്ഷതം, കാന്‍സര്‍, എയ്‌ഡ്‌സ്‌, ഹൃദയ ശ്വാസകോശരോഗങ്ങള്‍, വാര്‍ധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന നിരവധി ആളുകള്‍ക്ക്‌ സഹായം നല്‍കി. ഓരോ പഞ്ചായത്തിലും 150 നും 200നും ഇടയില്‍ രോഗികള്‍ കഷ്ടതയനുഭവിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പരിരക്ഷ എന്ന പേരില്‍ പദ്ധതി നടപ്പാക്കിയത്‌. കിടപ്പിലായ രോഗികള്‍ക്ക്‌ വീടുകളില്‍ ചെന്ന്‌ പരിചരണവും ദീര്‍ഘകാലം മരുന്ന്‌ കഴിക്കാന്‍ സാമ്പത്തികമായി പ്രയാസപ്പെടുന്ന ആളുകള്‍ക്ക്‌ ഗ്രാമപഞ്ചായത്തുകളുടസാമ്പത്തിക സഹായത്തോടെ അനുബന്ധസാമഗ്രികളും ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. കഴിഞ്ഞ മൂന്ന്‌്‌ വര്‍ഷമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി ഇപ്പോള്‍ ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളിലേക്ക്‌ വ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി ആരംഭിക്കുകയാണ്‌ ലക്ഷ്യം. 40 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയില്‍ ഓരോ വര്‍ഷവും പതിനായിരത്തില്‍ പരം മാറാരോഗികള്‍ ഉണ്ടാകുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. ഇത്തരം രോഗികള്‍ ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നവരാണ്‌. ഇവരില്‍ 90 ശതമാനവും ദരിദ്രരും വൃദ്ധജനങ്ങളുമാണ്‌. 80 ശതമാനം രോഗികളും കഠിന വേദനയില്‍ കഴിഞ്ഞു കൂടുന്നവരും ഒറ്റപ്പെട്ടവരുമാണ്‌. മരണം വരെ ശക്തമായ വേദന സംഹാരികളും മറ്റ്‌ അവശ്യമരുന്നുകളും കഴിക്കേണ്ടവരും മാനസിക പ്രയാസങ്ങള്‍ അകറ്റി സ്‌നേഹപരിചരണം ലഭിക്കേണ്ടവരുമാണ്‌. ഇത്തരം രോഗികളെ ശാരീരികവും, മാനസികവുമായി പരിചരിക്കാന്‍ 1997 മുതല്‍ മലപ്പുറം ജില്ലാപഞ്ചായത്ത്‌ പദ്ധതി നടപ്പാക്കിവരുന്നുണ്ട്‌. മാനസികം, ബുദ്ധിമാന്ദ്യം, നട്ടെല്ലിന്‌ ക്ഷതം തുടങ്ങിയ ദീര്‍ഘകാല രോഗങ്ങളാല്‍ കഷ്‌ടപ്പെടുന്ന ഏഴായിരത്തിലധികം രോഗികള്‍ ജില്ലയിലുണ്ട്‌. ഇവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. മരണം വരെ ചികിത്സയും പരിചരണവും ആവശ്യമുള്ളവരാണ്‌ ഇവരെങ്കിലും പുനരധിവാസത്തിലൂടെ നില മെച്ചപ്പെടുത്താനാവുമെന്ന്‌ റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ അനുഭവം ബോധ്യപ്പെടുത്തുന്നു. വര്‍ഷങ്ങളായി വീടുകളില്‍ നിന്നും രോഗം മൂലം പുറത്തിറങ്ങാനാകാതെ ഒറ്റപ്പെട്ടവരും കിടപ്പിലായവരും മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട്‌. ഇത്തരം ആളുകളുടെ ചികിത്സയില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്‌ തൊഴില്‍ ചെയ്യാനുള്ള അവസരവും പുനരധിവാസവും. ഇത്തരം രോഗികളെ പരിപൂര്‍ണ വിശ്വാസത്തിലെടുത്ത്‌ തൊഴില്‍ നല്‌കുന്നതിനോ പരിശീലനം നല്‌കുന്നതിനോ സമൂഹം താല്‍പര്യം കാണിക്കാറില്ല. ഇവര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ജോലികള്‍ ചെയ്യാനും വരുമാനം കണ്ടെത്താനും സാധിക്കുമെന്ന്‌ ജില്ലയിലെ പാലിയേറ്റിവ്‌ കെയര്‍ സെന്ററുകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. ഇത്തരം ആളുകള്‍ നിര്‍മിച്ച കുട, സോപ്പ്‌, ചന്ദനത്തിരി, വാഴനാര്‌ ഉത്‌പന്നങ്ങള്‍, മെഡിസിന്‍ കവര്‍, പേപ്പര്‍ ബാഗ്‌, ഫാന്‍സി ആഭരണങ്ങള്‍, കരകൗശല വസ്‌തുക്കള്‍ എന്നിവ മലപ്പുറം കോട്ടക്കുന്നില്‍ നടന്ന ക്രാഫ്‌റ്റ്‌ മേളയില്‍ വില്‍പനക്കുണ്ടായിരുന്നു. കോഴിക്കോട്‌ കുതിരവട്ടം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെന്റല്‍ ഹെല്‍ത്ത്‌ ആന്റ്‌ ന്യൂറോ സയന്‍സ്‌ (ഇംഹാന്‍സ്‌) ഡയറക്‌ടര്‍ ഡോ കൃഷ്‌ണകുമാര്‍ ചെയര്‍മാനായി 2005 മുതല്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിച്ചു വരുന്ന മലപ്പുറം ഇനീഷ്യേറ്റിവ്‌ ഇന്‍ കമ്യൂണിറ്റി സൈക്യാട്രി (എം ഐ സി പി)യുടെ സഹകരണത്തോടെ ജില്ലയില്‍ 17 സൈക്യാട്രി ക്ലിനിക്കുകളും റിഹാബിലിറ്റേഷന്‍ സെന്ററുകളും പ്രവര്‍ത്തിച്ചു വരുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന രോഗികള്‍ പ്രതിമാസ വരുമാനം നേടുന്നുണ്ട്‌. ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കി കൊണ്ടിരിക്കുന്ന പല പദ്ധതികളും രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയും മലപ്പുറം മോഡല്‍ എന്ന പേരില്‍ പ്രശംസ പിടിച്ചു പറ്റിയതുമാണ്‌. കരുണയുടെ ഇത്തരം കാഴ്‌ച്ചകള്‍ ഈ നാട്ടില്‍ പൊതിഞ്ഞുവെച്ചിരിക്കുന്നു. ചുറ്റിലും നന്മപടര്‍ത്തി തലമുറകളിലേക്ക്‌ പടര്‍ത്താന്‍ പാകത്തില്‍ ഇതിന്‌ സഹായം നല്‍കേണ്ടത്‌ നന്മ വറ്റാത്ത മുഴുവന്‍ മനസ്സുകളുടെയും ബാധ്യതയാണ്‌.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

നിങ്ങള്‍ ഒരു ദിവസം പ്രതിഷേധിക്കരുണ്ടോ?.ഒരു പോസ്റ്റ് മോഡേണ്‍ കവി എങ്ങിനെയാണ്‌ പ്രതിഷേധിക്കുക...

പ്രതിഷേധം
അതി രാവിലെ
കക്കൂസിലിരിക്കെ അവള്‍ ചോദിച്ചു
നിങ്ങള്‍ കറിയുപ്പ്‌ കൊണ്ടുവന്നിട്ടുണ്ടോ
സ്വൈരിയമായ് കക്കുസിലിരിക്കാന്
സമ്മതിക്കതത്തില്‍ അയാള്‍ക്ക്‌ പ്രതിഷേധം
പത്രം വായിച്ചിരിക്കെ
സാബാറിലിടാന് തുവര പരിപ്പ്‌ കൊണ്ടുവന്നില്ലേ ,അവള്‍ ചോദിച്ചു
വിയര്‍പ്പ്‌ തുടച്ച് വീടിന്റെ കൊലയിയില്‍
അയാള്‍
തുന്നല്‍ കാരന്റെ അടുത്ത പോവണം
ബ്ലൌസിന്റെ ബട്ടന്‍ ശരിയാക്കണം, അവള്‍ പറഞ്ഞു
കിടക്കാന്‍ നേരത്ത്
അവള്‍ ചോദിച്ചു,ലിപസ്റ്റിക് കൊണ്ടുവന്നിട്ടുണ്ടോ?.
കിടക്കാന്‍ നേരത്ത് 'ഫ്രീടം' തരാത്തത്തില്‍ അയാള്‍ക്ക്‌ പ്രതിഷേധം
വെളുപ്പാന്‍ കാലത്ത്‌
അയാള്‍ ചോദിച്ചു
നീ എന്റെ ട്രൌസര്‍ കണ്ടുവോ ?
കേട്ട ഭാവം നടിക്കാതെ
ഉറങ്ങാന്‍ സമ്മതിക്കതത്തില്‍ ,നല്ല സ്വപ്നം കാണാന്‍ സമ്മതിക്കതത്തില്‍ പ്രതിഷേധിച്ച്
തിരിഞ്ഞു കിടന്നു അവള്‍
(പോസ്റ്റ് മോഡേണ്‍ കവിതകള്‍, തടിവക്കാത്ത മുടി നീട്ടി വളര്തത്തവന്‍ എയുതിയാല്‍ എങ്ങിനെ ഇരിക്കും.പുത്തിയ കവികള്‍ക്ക്‌ അനുകരിക്കാവുന്നതാണ് )

2009 ജൂലൈ 29, ബുധനാഴ്‌ച

കഥ .....പേര്.....

എന്റെ പേര്.....
കുഞ്ഞിനു പെരിടുന്നതിനെ ചൊല്ലി അവര്‍ തര്‍ക്കമായിരുന്നു .ഒടുവില്‍ അവന്റെ അധ്യക്ഷരമായ സീയും അവളുടെ നാഇയും ചേര്ന്നു സീനയായി
....
സുന്ദരിയായി അവള്‍ വളര്‍ന്നു
.
പ്രണയം,വഞ്ചന...സൂര്യ നെല്ലി .....ആത്മഹതിയ.......ശവം എടുത്തോ?.വീണ്ടും അവള്‍ പെരില്ലതവല്‍...