2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ദിവാസ്വപ്‌നക്കാര്‍ക്ക്‌ മൂളി മൂളി നടന്നു (ചെമ്മീനിലെ പരീക്കുട്ടിയും കറുത്തുമ്മയും കടലമ്മയെകണ്ട്‌ പ്രണയിച്ച്‌ പാടിയ രീതിയില്‍)പാടാന്‍

ദൂരത്ത്‌





പ്രണയമേ
നിന്റെ മിഴിവിളക്കുകള്‍
ഉമ്മവച്ചു കെടുത്തുന്നു ഞാന്‍
കരിന്തരി മണമുള്ള നിന്റെ നിശ്വാസത്തെ

ഒരു പരിമള കാറ്റിനാല്‍ മായ്‌ക്കുന്നു ഞാന്‍


പ്രിയമെന്നൊരാ പാട്ടിന്റെ വരികളെ
ഇനിയൊരിക്കലും മൂളാതെ മൂളാതെ
ഒരു ഗിത്താറിന്‍ ഞരമ്പുകളില്‍ നിന്ന്‌
നിദ്രയിലേക്കൊഴുക്കിക്കളയട്ടെ
ഇമകള്‍ ചില്ലികളാകുന്നു
നിന്‍ മഴ

ഒടുവില്‍ ഇറ്റിറ്റി തോരുന്നു....


ദൂരത്ത്‌,
ഒരു കടല്‍ത്തീര സന്ധ്യയില്‍
കുട്ടികള്‍
പണിതുയര്‍ത്തുന്ന പൂഴിമണ്‍വീടിന്റെ
ജനലിനരികില്‍ ഞാന്‍
നിന്റെ ഹൃദയത്തെ
അതിരഹസ്യമായി
സൂക്ഷിച്ചു വയ്‌ക്കുന്നു

1 അഭിപ്രായം: