
"ഇപ്പയും ഇമ്മയും പൊട്ടിച്ചു, കളകളാന്ന ഒച്ചയോടെ മരത്തിന്റെമേലേക്കു ചോര പൊന്തി. മരിച്ചോന്നറിയില്ല." കാളികാവ് പോലിസ്‌സ്‌റ്റേഷനിലെ എസ്.ഐയെ കൊലപ്പെടുത്തിയ പ്രതി കൊല്ലപ്പെട്ടമുജീബിന്റെയും വെടിയേറ്റുമരിച്ച ഭാര്യ ഖമറുന്നീസ ബീവിയുടേയുംമൂത്തമകനായ ദില്‍ഷാദിന്റെ വാക്കുകളാണിത്. കാളികാവ്‌പോലിസ് സ്‌റ്റേഷനില്‍നിന്നും ദില്‍ഷാദ് ഇതുപറയുമ്പോള്‍അനുജത്തി നാലുവയസ്സുകാരി മുഹ്‌്‌സിന ഉപ്പയുടേയും ഉമ്മയുടേയുംദാരുണ മരണം കണ്ട ഞെട്ടലില്‍നിന്നും മോചിതയായിട്ടില്ല. ഇരുവരേയും മുജീബിന്റെ ജേഷ്ടന്‍ അബ്ദുറഹ്‌്‌മാന്റെ കൂടെയാണ്‌പോലിസ് സ്‌റ്റേഷനിലേക്കു കൊണ്ടു വന്നത്.
ഉപ്പാന്റെയും ഉമ്മയുടേയും കൂടെയുള്ള ഇരുവരുടേയും അവസാനഅന്തിയുറക്കവും ഉമ്മയുടേയും ഉപ്പയുടേയും മരണവും ദില്‍ഷാദ്‌നിറകണ്ണുകളോടെ ഇങ്ങിനെ വിവരിക്കുന്നു: ഇന്നലെ (ഞായറാഴ്‌ച) പോലിസ് വീട്ടിലേക്കുവന്നപ്പോള്‍ ഇപ്പയും ഇമ്മയുംഞങ്ങളും വീടിനകത്തുണ്ടായിരുന്നു. ഉപ്പ പുറത്തേക്കു വെടിവച്ച ശേഷം ഞങ്ങളേയുംകൊണ്ട പിന്നിലൂടെ മലയിലേക്കു കയറി. കുറെ നേരം ഞങ്ങള്‍ മലയിലൂടെ നടന്നു. നല്ല മഴയായിരുന്നു. പിന്നീട് രാത്രിയായതോടെ ഞങ്ങള്‍ താഴെക്കിറങ്ങിചോലയുടെ അടുത്തുള്ള മരത്തിനു ചുവട്ടില്‍നിന്നു. ദാഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചോലവെള്ളം കോരിതന്നു. അന്തിക്കുകിടന്ന നേരത്ത്‌് അടുത്ത വാഴതോട്ടത്തില്‍നിന്നും എന്തോ ഒച്ചകേട്ടു. അതു പന്നിയുടെ ഒച്ചയാണെന്നാണ് ഉപ്പ പറഞ്ഞത്. പിന്നെ ഉമ്മയും ഞങ്ങളും കുറെ ദിക്‌റൊക്കെ ചൊല്ലി. ഉമ്മ ഞങ്ങളെ പറ്റിപ്പിടിച്ച് കിടന്നു. പേടിക്കേണ്ടാന്നു പറഞ്ഞു. പിന്നെഎപ്പഴാണ് ഉറങ്ങിയതെന്നറിയില്ല. ഉണര്‍ന്നപ്പോഴെ ഉപ്പയും ഉമ്മയും പറഞ്ഞു, ഇങ്ങളെ മൂത്താപ്പ നോക്കും. ഞാന്‍മൂത്താപ്പയോടു പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മരിക്കുകയാണ്. നിങ്ങള്‍ മൂത്താപ്പന്റെ അടുത്തേക്കു പോയ്‌ക്കോളു എന്നു പറഞ്ഞ്‌ഞങ്ങളോട് വീട്ടിലേക്കു പോകാന്‍ പറഞ്ഞു. വീട്ടിലേക്കു വന്നപ്പോള്‍ അവിടെ കുറെ ആളുകള്‍ കൂടി നില്‍ക്കുന്നതാണു കണ്ടത്. അപ്പോള്‍ ഞങ്ങള്‍ ഉപ്പാന്റെയും ഉമ്മയുടേയും അടുത്തേക്കു തന്നെ പോന്നു. അവരുടെ അടുത്തെത്തിയപ്പോഴേക്കുംവെടിപൊട്ടുന്നതാണു കണ്ടത്. ആദ്യം ഇമ്മ പൊട്ടിച്ചു. പിന്നെ ഇപ്പ പൊട്ടിച്ചു. ചോര മരത്തിനുമുകളിലേക്കു കളകള എന്നുപറഞ്ഞ് പൊന്തുന്നതാണു കണ്ടത്. ഇപ്പയും ഉമ്മയും മരിച്ചോന്നറിയില്ല. പിന്നെ ഞാന്‍ ഇപ്പാന്റെ മൊബൈല്‍ എടുത്ത്‌മൂത്താപ്പാനെ വിളിച്ചു. പിന്നീട് ആരോക്കെയോ ഞങ്ങളെ എടുത്തുകൊണ്ടുപോയി ചായയും റസ്‌ക്കും തന്നു'. ഇടറുന്നശബ്ദത്തോടെ ദില്‍ഷാദ് ഇതുപറയുമ്പോള്‍ നിറകണ്ണുകളോടെ അനിയത്തി മുഹ്‌്‌സിന തൊട്ടുപിന്നിലുണ്ടായിരുന്നു. ഇവരോട്‌കൂടുതല്‍ ചോദിക്കാനോ സംസാരിപ്പിക്കാനോ പോലിസ് സമ്മതിച്ചില്ല. ആരേയും കരളലിയിപ്പിക്കുന്നതായിരുന്നുദില്‍ഷാദിന്റെ സംസാരം.
